ജാനുവായി ഭാവന..!! 99ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രം 96ന്റെ കന്നഡ പതിപ്പ് 99ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് ജാനുവായെത്തുന്നത്. കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകന്‍. തൃഷ മഞ്ഞ കുര്‍ത്തയും ജീന്‍സും അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവനയുടെ വേഷം കറുത്ത കുര്‍ത്തയും ജീന്‍സുമാണ്‌.

റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് 99. തമിഴില്‍ സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗബ്ബിയാണ്. ചിത്രം നിര്‍മ്മിക്കുന്നത് രാമു എന്റര്‍പ്രൈസസാണ്.

error: Content is protected !!