96 ഇന്ന് സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കും

തൃഷയും വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച ഏറ്റവും പുതിയ പ്രണയചിത്രം 96 ദീപാവലി ദിനമായ ഇന്ന് സണ്‍ ടിവി പ്രീമിയര്‍ ചെയ്യും.സണ്‍ ടിവി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന  വിജയ് നായകനാകുന്ന മെഗാ ചിത്രം സര്‍ക്കാര്‍ റിലീസ് അനുബന്ധിച്ചു കൂടുതല്‍ തിയേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് 96 ചിത്രം ഇപ്പോള്‍ കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് 30% ആയി ചുരുങ്ങും. സര്‍ക്കാരിന് തിയേറ്റര്‍ ലഭിക്കാനാണ് 96 തിരക്കിട്ട് ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 96 ചിത്രം പ്രീമിയര്‍ ചെയ്യുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് നടി തൃഷ രംഗത്ത് വന്നിരുന്നു. തൃഷയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

രാമചന്ദ്രന്റെയും ജാനകിയുടെയും പ്രണയം പറഞ്ഞ ’96’ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു.തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രം തമിഴ്‌നാടിന് പുറമെ കേരളമുള്‍പ്പടെയുള്ള മാര്‍ക്കറ്റുകളിലും തരംഗം തീര്‍ത്തിരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീയൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ ജാനകിയാണ് തൃഷ. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സാധാരണ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്.സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എന്‍.ഷണ്‍മുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

error: Content is protected !!