96ന്റ കന്നഡ റീമേക്കില്‍ ജാനുവാകാന്‍ ഒരുങ്ങി ഭാവന

തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ സൂപ്പര്‍ഹിറ്റായ ചിത്രം 96 ന്റെ കന്നടപതിപ്പ് ഒരുങ്ങുന്നു. ജാനുവായി വരുന്നത് ഭാവനയും റാമായി എത്തുന്നത് നടന്‍ ഗണേഷുമാണ്.

‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 കന്നടയില്‍ ഒരുക്കുന്നത് സംവിധായകന്‍ പ്രീതം ഗുബ്ബിയാണ്.

96ന്റെ പൂര്‍ണമായ പകര്‍പ്പായല്ല 99 തയാറാക്കുക. കന്നഡയ്ക്ക് അനുയോജ്യമായ തരത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഡിസംബര്‍ 17ന് ചിത്രീകരണം ആരംഭിക്കും.

error: Content is protected !!