96ലെ ഗൗരി മലയാളത്തിലേക്ക്…

’96’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗൗരി ഇനി മലയാള സിനിമയിലേക്ക്. യുവനടന്‍ സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാള സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. ജനുവരി അവസാന വാരത്തോടെ തൊടുപുഴയില്‍ ചിത്രീകരണമാരംഭിച്ച ചിത്രത്തില്‍ നായകനും നായികയും ഇന്ന് ജോയിന്‍ ചെയ്തു. നവീന്‍ ടി മണിലാല്‍ ആണ് അനുഗ്രഹീതന്‍ ആന്റണി’യുടെ കഥയൊരുക്കിയിരിക്കുന്നത്. എസ് തുഷാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൗരി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സണ്ണി വെയ്ന്‍ തന്നെയാണ് അനൗണ്‍സ് ചെയ്തത്. ’96’ എന്ന ചിത്രത്തില്‍ ജാനകിയായി വേഷമിട്ട തൃഷയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലും ‘കുട്ടിജാനു’വിന് ഏറെ ആരാധകരുണ്ട്. ഗൗരിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.

error: Content is protected !!