തലമുറകള്‍ നൂറ്റാണ്ടുകളുടെ കഥപറയുമ്പോള്‍ പ്രണവ് ഇനി നായകന്‍…

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത് മലയാളത്തിലെ മറ്റൊരു താരപുത്രനായ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്.  ”ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്സ്” എന്ന അച്ഛന്റെ പഞ്ച് ഡയലോക് തനിക്കും വഴങ്ങുമെന്ന് കാണിച്ചുകൊണ്ടാണ് പ്രണവിന്റെ വരവ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ മുന്‍പത്തെ പരമ്പരകളില്‍ തീര്‍ത്തും വ്യത്യസ്തമാണെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

തന്റെ സ്വന്തം സഹോദരനായ പ്രണവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ക്കര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പങ്കുവെക്കുകയായിരുന്നു. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ ഇന്ന് പുലര്‍ച്ചെ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്. മലയാളസിനിമയിലെ വേര്‍തിരിവില്ലാത്ത തലമുറകളുടെ ഒത്തൊരുമയാണ് ഇത് സൂചിപ്പിക്കുന്നത്.

അരുണ്‍ ഗോപി തന്നെ കഥയെഴുതിയ ചിത്രം ടോമിച്ചന്‍ മുളക് പാടം ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മനോജ് കെ ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ട്രെയ്‌ലര്‍ കാണാം….

error: Content is protected !!