2.0 500 കോടി ക്ലബില്‍…

റിലീസിന് ശേഷം 2ാമത്തെ ആഴ്ചയിലും വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് 2.0 എന്ന സിനിമ. ഇപ്പോള്‍ ലോകതിത്തെമ്പാടുമായി 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്   2.0.

ഇതിന് കാരണം 2.0 യുടെ മറ്റു രാജ്യങ്ങളിലുള്ള
പ്രദര്‍ശനങ്ങള്‍ കൂടിയാണ്. ഇപ്പോള്‍ 45 വിദേശ 45ജ്യങ്ങളിലും 2.0 റിലീസ് ചെയ്ത് കഴിഞ്ഞു. ചൈനയില്‍ മാത്രമായി 10,000 തിയ്യേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
47,000 ത്രി ഡി സ്‌ക്രീന്‍സ് ഉള്‍പ്പടെ 56,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം.  ലൈക്ക പ്രൊഡക്ഷന്‍സും ചൈനയിലെ എച് വൈ മീഡിയയുമാണ് റിലീസിനു പിന്നില്‍. രാജ്യങ്ങളുടെ വേര്‍തിരിവുകള്‍ക്കുമപ്പുറത്തേക്ക് രജനിയും ഇന്ത്യന്‍ സിനിമയും കാണികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യയിലെ കളക്ഷന്‍ 132 കോടിയാണ്. ഇതുവരെ 4മില്ല്യണ്‍ ടിക്കറ്റുകളാണ് ഓണ്‍ലൈനായി ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോയിട്ടുള്ളത്. ചിത്രത്തിന്റെ ഹിന്ദി പരിഭാഷ നിര്‍മ്മിച്ച ഹോളിവുഡ് കമ്പനിയായ ദര്‍മ്മ പ്രൊഡക്ഷന്‍സിന്റെ കരണ്‍ ജോഹാര്‍ ഇ അവസരത്തില്‍ അഭിനന്ദനങ്ങളുമായെത്തി.

ചിത്രത്തിന്റെ കഥയെ ആസ്പദമാക്കി സായ് എന്ന ആര്‍ട്ടിസ്റ്റ് വരച്ച ഇല്ലസ്‌ട്രേഷന്‍ താഴെ…

error: Content is protected !!